Social Science Fair







അറ്റ്‌ലസ്സ് നിര്‍മ്മാണത്തില്‍ A4 ഷീറ്റ് മത്സര സമയത്ത് നല്‍കുന്നതാണ്. Std X ലെ നാലാം പാഠത്തിലെ ഒരു ഔട്ട് ലൈന്‍ സ്വയം വരയ്ക്കണം. ബാക്കി നാലെണ്ണം ട്രേയ്സ് ചെയ്യാം. കവര്‍ പേജ് അറ്റ്‌ലസിന്റേതു പോലെ ആയിരിക്കണം.

പ്രാദേശിക ചരിത്ര രചനക്ക് കേരളത്തിലെ ഏതു വിഷയവും തെരെഞ്ഞെടുക്കാം. അവതാരിക, തലക്കെട്ട് എന്നിവ ഉണ്ടായിരിക്കണം. ഏത് വിധത്തില്‍ ശേഖരണം നടത്തി, എത്ര സമയം ചെലവഴിച്ചു, എന്തു കൊണ്ട് ഈ വിഷയം തെരെഞ്ഞെടുത്തു എന്നിവയെ സംബന്ധിച്ച് ഹ്രസ്വവും ആകര്‍ഷകവുമായി പ്രദിപാദിച്ചിരിക്കണം. അച്ചടി ഭാഷ ആയിരിക്കണം. ഫോട്ടോസ് പാടില്ല.

LP വിഭാഗം ചാര്‍ട്ട്, കളക്ഷന്‍സ്, മോഡല്‍സ് എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ മാത്രമേ പങ്കെടുക്കേണ്ടതുള്ളൂ. ചാര്‍ട്ടുകള്‍ 5 മുതല്‍ 10 വരെ ആകാം. അവ കലണ്ടര്‍ രൂപത്തില്‍ ആയിരിക്കണം