IT Fair


ഐ ടി മേള മത്സര ഇനങ്ങള്‍
UP
ഡിജിറ്റല്‍ പെയിന്റിങ്
മലയാളം ടൈപ്പിങ്
ഐ ടി ക്വിസ്സ്
HS
ഡിജിറ്റല്‍ പെയിന്റിങ്
മള്‍ട്ടി മീഡിയ പ്രസെന്റേഷന്‍
വെബ് പേജ് നിര്‍മ്മാണം
ഐ ടി പ്രോജക്ട്
ഐ ടി ക്വിസ്സ്
മലയാളം ടൈപ്പിങ്
HSS
ഡിജിറ്റല്‍ പെയിന്റിങ്
മള്‍ട്ടി മീഡിയ പ്രസെന്റേഷന്‍
വെബ് പേജ് നിര്‍മ്മാണം
ഐ ടി ക്വിസ്സ്
മലയാളം ടൈപ്പിങ്
പൊതു നിര്‍ദ്ദേശങ്ങള്‍
  • ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ഈ വര്‍ഷം മലയാളം ടൈപ്പീങ് കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
  • IT മത്സരങ്ങളില്‍ പങ്കെടുക്കുന്ന സ്കൂളുകള്‍ രജിസ്ട്രേഷന്‍ സമയത്ത് ലാപ്‌ടോപ്പകള്‍ ഐ ടി കമ്മറ്റിയെ ഏല്‍പ്പിക്കേണ്ടതാണ്.
  • UP വിഭാഗത്തിന് സംസ്ഥാന തല മത്സരം ഉണ്ടായിരിക്കുന്നതല്ല.
  • ഐ ടി അറ്റ് സ്കൂള്‍ ഉബുണ്ടു/ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ചായിരിക്കും മത്സരങ്ങള്‍ നടത്തുക.
  • വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി വിഭാഗം  ഹയര്‍ സെക്കന്ററി വിഭാഗത്തിലാണ് മത്സരിക്കേണ്ടത്.
Digital Painting
  • XPaint, GIMPഎന്നിവയില്‍ ഏതെങ്ങിലും സോഫ്റ്റ്‌വെയറാണ് ഉപയോഗിക്കേണ്ടത്.
  • മത്സരത്തിന്റെ വിഷയം മത്സരം ആരംഭിക്കുന്നതിനു 10 മിനിട്ടു മുമ്പ മാത്രം നല്‍കുന്നതാണ്.
  • മത്സരം ഒരു മണിക്കൂര്‍ ആയിരിക്കും.
മള്‍ട്ടി മീഡിയ പ്രസന്റേഷന്‍
  • ഓപ്പണ്‍ ഓഫീസ് ഇംപ്രസ്സ് ആണ് ഉപയോഗിക്കേണ്ടത്.
  • മത്സരത്തിന്റെ വിഷയം മത്സരം ആരംഭിക്കുന്നതിനു 10 മിനിട്ടു മുമ്പ മാത്രം നല്‍കുന്നതാണ്.
  • മത്സരം ഒരു മണിക്കൂര്‍ ആയിരിക്കും.
വെബ് പേജ് നിര്‍മ്മാണം
  • html ഉപയോഗിച്ചായിരിക്കണം വെബ് പേജ് തയ്യാറാക്കേണ്ടത്.
  • css ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ജാവാ സ്ക്രിപ്റ്റ് പോലുള്ള പ്രോഗ്രാമിങ് ഭാഷകള്‍ ഉപയോഗിക്കരുത്.
  • മത്സരത്തിന്റെ വിഷയം മത്സരം ആരംഭിക്കുന്നതിനു 10 മിനിട്ടു മുമ്പ മാത്രം നല്‍കുന്നതാണ്.
  • മത്സരം ഒരു മണിക്കൂര്‍ ആയിരിക്കും.
മലയാളം ടൈപ്പിങ്
  • സമയം 15 മനിട്ടായിരിക്കും
  • ഡിജിറ്റല്‍ രൂപത്തിലോ പ്രിന്റഡ് രൂപത്തിലോ തന്നിരിക്കുന്ന മാറ്ററാണ് ടൈപ്പ് ചെയ്യേണ്ടത്.
ഐടി പ്രൊജക്ട്
  • ഐ ടി പ്രൊജക്ട് മത്സരം വ്യക്തിഗതമായിരിക്കണം.
  • ഹൈസ്കൂള്‍ തല ഐ ടി പുസ്തകത്തില്‍ പ്രദിപാദിക്കുന്ന വിഷയമോ സാമൂഹ്യ പ്രസക്തിയുള്ള മറ്റേതെങ്കിലും വിഷയമോ പ്രൊജക്ടായി അവതരിപ്പിക്കാവുന്നതാണ്. പ്രൊജക്ട് റിപ്പോര്‍ട്ടിന്റെ 3 കോപ്പികള്‍ പ്രസെന്റേഷന്‍ സ്ലൈഡുകള്‍ സിഡിയില്‍ കോപ്പി ചെയ്തത് എന്നിവ രജിസ്ട്രേഷന്‍ സമയത്ത്ഹാജരാക്കേണ്ടതാണ്.